ബാബരികേസില്‍ പുന:പരിശോധനാ ഹര്‍ജിയില്‍ രാജീവ് ധവാന്‍ തുടരും:മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

single-img
3 December 2019

ബാബരിമസ്ജിദ് ഭൂമിക്കേസില്‍ സുപ്രിംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജിയില്‍ അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്.തന്നെ കേസിന്റെ പുന:പരിശോധനാ ഹര്‍ജി നടപടികളില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം വീണ്ടും മുസ്ലിംവ്യക്തി നിയമബോര്‍ഡ് അധികൃതര്‍ പ്രഖ്യാപിച്ചത്. ാജീവ് ധവാന്‍ തന്നെ തുടരുമെന്ന വിശദീകരണവുമായി എ.ഐ.എം.പി.എല്‍.ബി സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി രംഗത്തു വന്നത്.

രാജീവ് ധവാന്‍ ഐക്യത്തിന്റെയും നീതിയുടെയും അടയാളമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തനം തുടരും.”മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി പറഞ്ഞു.ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ പുനഃപരിശോധന ഹരജി സമര്‍പ്പിക്കുന്നതുള്‍പ്പെടെ ബാബരി കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നീക്കിയിരുന്നു. ബാബരി ഭൂമി കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി ഫേസ്ബുക്കിലൂടെയാണ് രാജീവ് ധവാന്‍ അറിയിച്ചത്. നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അനാരോഗ്യം കാരണം കേസിന്റെ ചുമതലകളില്‍നിന്ന് നീക്കിയെന്നാണ് തന്നെ അറിയിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദേഹത്തെ തന്നെ കേസ് ഏല്‍പ്പിക്കുമെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.