‘സപ്‌നാ ഹെയ് സച് ഹെ’; പാനിപ്പറ്റിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

single-img
3 December 2019

ബോളിവുഡില്‍ ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്ത്യന്‍ ചരിത്ര സിനിമയാണ് പാനിപ്പറ്റ്. മൂന്നാമത്തെ പാനിപ്പറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സപ്‌നാ ഹെയ് സച് ഹെ എന്ന ഗാനമാണ് റിലീസ് ചെയ്തത്. അജയ് അതുല്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ജാവേദ് അക്തര്‍ ആണ് ഗാനങ്ങള്‍ എഴുതി യിരിക്കുന്നത്.

അശുതോഷ് ഗോവരിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.ദേശീയ അവാര്‍ഡ് നേടിയ നിതിന്‍ ചന്ദ്രകാന്ത് ദേശായി ആണ് ചിത്രത്തിലെ കലാ സംവിധായകന്‍. പദ്മിനി കോലാപുരെ, സീനത്ത് അമാന്‍ ,മോഹ്നിഷ് ബഹല്‍,മിര്‍ സര്‍വര്‍,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാല്‍ കപൂര്‍, മന്ത്ര എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2019 ഡിസംബര്‍ 6 ന് റിലീസ് ചെയ്യും.