കടലില്‍ നിന്നൊഴുകി എത്തിയ സ്യൂട്ട്കേസില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരം

single-img
3 December 2019

മുംബൈ: മുംബൈയിലെ മഹിം ബീച്ചില്‍ കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച സ്യൂട്ട് കേസില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍. കറുത്ത നിറത്തിലുള്ള സ്യൂട്ട് കേസാണ് കടലില്‍ ഒഴുകി നടക്കുന്നതായി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെട്ടിനുറുക്കിയ നിലയില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

കൈഭാഗം,പുരുഷശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എന്നിവയാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനായി മത്സ്യതൊഴിലാളികളുടെ നേതൃത്വത്തില്‍ കടലില്‍ പരിശോധന തുടരുകയാണ്. പ്രദേശത്തെ സിസിടിവിയും പരിശോധിച്ചു.