ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസി • ഇ വാർത്ത | evartha Lionel Messi wins sixth Ballon d'Or
Sports

ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസി

മികച്ച ലോക ഫുട്ബോളര്‍ക്കുള്ള കഴിഞ്ഞ സീസണിലെ ഫിഫയുടെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കി സൂപ്പര്‍താരം ലയണല്‍ മെസി.മെസിയുടെ ആറാം ബാലണ്‍ ഡി ഓര്‍ കിരീടമാണ് ഇത്. പാരിസിലെ ഡ്യു ചാറ്റ്‌ലെറ്റ് തിയേറ്ററിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം വിര്‍ജിന്‍ വാന്‍ ഡൈക്കും അവസാന പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രത്യേകമായി നല്‍കി തുടങ്ങിയത് 2016 മുതലാണ്. 2016,17 വര്‍ഷങ്ങളില്‍ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ജേതാവായത്. റയല്‍ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ച് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം സ്വന്തമാക്കി.