സിറിയയില്‍ ആഭ്യന്തരയുദ്ധം; രണ്ടു ദിവസത്തിനിടെ 96 പേര്‍ കൊല്ലപ്പെട്ടു

single-img
3 December 2019

ബെയ്‌റൂട്ട്: സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ രണ്ടു ദിവസത്തിനിടെ 96 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ സൈനികരും വിമത പോരാളികളും തമ്മിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. സൈനികരും വിമത പോരാളികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടു ന്നു.

വിമതരുടെ കയ്യില്‍ നിന്ന് ഇഡ്‌ലിബ് പിടിച്ചടക്കാനാണ് സൈന്യത്തിന്റെ പോരാട്ടം. വി​മ​ത​രു​ടെ അ​വ​സാ​ന കേ​ന്ദ്ര​മാ​ണി​തെ​ന്ന് സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു . ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ റ​ഷ്യ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ മേ​ഖ​ല​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലു​ണ്ടാ​യെ​ങ്കി​ലും താ​മ​സി​യാ​തെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​സ​ദി​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രെ 2011 മാ​ര്‍​ച്ചി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.​