‘മറ്റു വഴികളില്ലാത്തതിനാല്‍ ഞാന്‍ പോകുന്നു’; വിവാഹം കഴിഞ്ഞ് രാത്രിയില്‍ ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ചു, യുവതി കാമുകനൊപ്പം ഒളിച്ചോടി

single-img
3 December 2019

പേരൂര്‍ക്കട: വിവാഹം കഴിഞ്ഞ രാത്രി യുവതി കാമുകനൊപ്പം ഒളിച്ചോടി. വെങ്ങാനൂര്‍ സ്വദേശിനിയാണ് വിവാഹം കഴിഞ്ഞ് മണുക്കൂറുകള്‍ക്കകം ഒളിച്ചോടിയത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയുമായി കഴിഞ്ഞ ദിവസമാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവതി ഭര്‍ത്തൃവീട്ടില്‍ നിന്നും കാമുകനൊപ്പം പോവുകയായിരുന്നു. മറ്റൊരാളുമായി അടുപ്പത്തിലാണെന്നും മുന്‍കൂട്ടിപറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണമെന്നും മറ്റു വഴികളില്ലാത്തതിനാല്‍ കാമുകനൊപ്പം പോകുന്നു വെന്നും റെക്കോര്‍ഡ് ചെയ്ത വോയ്‌സ് മെസേജ് ഭര്‍ത്താവിന് അയച്ച ശേഷമാണ് യുവതി വീട്ടില്‍ നിന്നും പോയത്.

യുവാവിന്റെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.