ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ; ട്രോളുമായി വിടി ബല്‍റാം • ഇ വാർത്ത | evartha
Kerala, Social media watch

ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ; ട്രോളുമായി വിടി ബല്‍റാം

കേരളാ പോലീസിന് വേണ്ടി ഹെലികോപ്റ്റർ മാസ വാടക്ക് എടുക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി വി ടി ബല്‍റാം. തന്റെ ഫേസ്ബുക്കിൽ ‘ഇദ്ദേഹം വിജയനാണോ അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ… ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ’ .എന്നാണ് എഴുതിയത്.

സംസ്ഥാനത്തെ നക്സൽ വിരുദ്ധപ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവർത്തനത്തിനുമാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നായിരുന്നു വകുപ്പിന്റെ വിശദീകരണം. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പവൻഹാൻസ് എന്ന കമ്പനിയുമായി ഈ മാസം 10ന് ധാരണ പത്രം ഒപ്പിടും. ഹെലികോപ്റ്ററിന്റെ വാടകത്തുക കേന്ദ്രഫണ്ട് വഴി ഉപയോഗപ്പെടുത്തുമെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരം. ഇതിനിടയിലാണ് ബൽറാം കളിയാക്കി മുന്നോട്ട് വന്നിരിക്കുന്നത്.

ഇദ്ദേഹം വിജയനാണോ അതോ ജയനാണോ?ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ…ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ…

Posted by VT Balram on Monday, December 2, 2019