‘അവള്‍ക്ക് നീതി ലഭിക്കാന്‍ ഏഴുവര്‍ഷമെടുക്കരുത്’-നിര്‍ഭയയുടെ മാതാവ്

single-img
2 December 2019

"Unlike Us, She Should Get Justice Soon": Nirbhaya's Mother On Vet's Rape

ന്യൂഡല്‍ഹി: തെലങ്കാനയില്‍ ബലാത്സംഗത്തിന് ശേഷം ചുട്ടുകൊല്ലപ്പെട്ട യുവതിക്ക് നീതി ലഭ്യമാക്കാന്‍ ഏഴ് വര്‍ഷം വൈകരുതെന്ന് 2012ല്‍ ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ മാതാവ് ആശാ ദേവി. തെലങ്കാനയില്‍ നടന്നത് പൈശാചികമായ കൊലപാതകമാണെന്നും അവര്‍ പറഞ്ഞു.

‘മറ്റൊരു യുവതി, അതും ഇരുപതുകളില്‍ മാത്രം പ്രായമുള്ളവള്‍ … അവള്‍ക്ക് അതിവേഗം നീതി ലഭിക്കണം. ഞങ്ങള്‍ക്ക് സംഭവിച്ച പോലെ ഏഴ് വര്‍ഷം നീതിക്കായി കാത്തിരിക്കേണ്ടി വരരുത് ‘- ആശാ ദേവി പറഞ്ഞു.

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി എതിര്‍ത്ത ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനത്തെ ആശ ദേവി സ്വാഗതം ചെയ്തു.