പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍;”നിർത്തി വെച്ച സിനിമകളിൽ ഷെയിൻ അഭിനയിക്കും”

single-img
2 December 2019

വിവാദങ്ങള്‍ക്ക് വിട നൽകി പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍.സിനിമാ വിവാദത്തില്‍ഡ മഞ്ഞുരുക്കത്തിനും അനുനയ ശ്രമങ്ങള്‍ക്കും സാധ്യത തുറക്കുന്നതിനിടെ സന്തോഷം നിറയുന്ന ചിത്രം പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് താരം. തന്റെ രസകരമായ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ്പ് വച്ചുള്ള തന്റെ ഒരു സെല്‍ഫിയാണ് ഷെയ്ന്‍ പോസ്റ്റ് ചെയ്തത്.

വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ല എന്നും അതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയതാണ് താരത്തിന്റെ വിലക്കിനരികിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

അതേസമയം നിർത്തി വെച്ച സിനിമകളിൽ നടൻ ഷെയ്ൻ നിഗം അഭിനയിക്കുമെന്ന് ഷെയ്നിന്‍റെ അമ്മ സുനില. നിർമാതാക്കളുടെ ഭാഗത്തു നിന്ന് വിട്ടു വീഴ്ച വേണം. അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചർച്ചയ്ക്കായി വിളിച്ചാലുടൻ ഷെയ്ൻ എത്തുമെന്നും സുനില പറഞ്ഞു.