തമിഴ്നാട്ടില്‍ കനത്ത മഴയും കാറ്റും തുടരുന്നു;25 മരണം,ആയിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

single-img
2 December 2019

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയിലും കാറ്റിലും അപകടങ്ങളുണ്ടായി 25 പേര്‍ മരിച്ചു .നിരവധി പേര്‍ക്ക് പരുക്കേറ്റു. മഴശക്തിപ്രാപിച്ചതോടെ വീടുകളിലും പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.ഇന്ന് രാവിലെ ശക്തമായ കാറ്റിലും മഴയിലും മേട്ടുപ്പാളയത്ത് മതില്‍ ഇടിഞ്ഞ് വീണ് പന്ത്രണ്ട് ആളുകള്‍ മരിച്ചിരുന്നു.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തമിഴ്‌നാട്ടില്‍ തീരദേശങ്ങളിലാണ്മഴശക്തിപ്രാപിക്കുന്നത്.തൂത്തുകുടി,തിരുവള്ളൂര്‍,രാമനാഥപുരം,തിരുനെല്‍വേലി,കാഞ്ചിപുരം,കടല്ലൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 14 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.