‘പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ്’ കോണ്‍ഗ്രസ് നേതാവിന്റെ ആളുമാറിയുള്ള മുദ്രാവാക്യം വിളി വൈറലാകുന്നു

single-img
2 December 2019

അണികളെ ആവേശം കൊള്ളിക്കാന്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാവിന് കിട്ടിയത് എട്ടിന്റെ പണി. ദില്ലിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ പരിപാടിയിലാണ് നേതാവ് മുതിര്‍ന്ന നേതാക്കളുടെ പേരില്‍ മുദ്രാവാക്യം വിളിച്ചത്. അണികളെ ആവേശം കൊള്ളിക്കാനായിരുന്നു ശ്രമം. ‘സോണിയാ ഗാന്ധി സിന്ദാബാദ്,കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്,രാഹുല്‍ ഗാന്ധി സിന്ദാബാദ്’ എന്നിങ്ങനെ പേര് ചൊല്ലി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്.

എന്നാല്‍ അടുത്ത കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് നേതാവിന് നാക്കുപിഴച്ചത്. പ്രിയങ്കാ ഗാന്ധി സിന്ദാബാദ് എന്ന് പറഞ്ഞത് പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മാറിപ്പോയി. എന്നാല്‍ നേതാവിന്റെ മുദ്രാവാക്യം കണ്ണുംപൂട്ടി ഏറ്റുചൊല്ലിയ അണികളും പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ചു. നാഷനല്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്. പ്രിയങ്കാ ചോപ്രയ്ക്ക് സിന്ദാബാദ് എന്ന ് വിളിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ദില്ലി ചീഫ് സുഭാഷ് ചോപ്രയടക്കമുള്ള പ്രമുഖരും വേദിയിലുണ്ടായിരുന്നു. എന്നാല്‍ നേതാവിന്റെ മുദ്രാവാക്യം വിളി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.