മഹാരാഷ്ട്രയില്‍ പങ്കജ മുണ്ടെ ബിജെപി വിടുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ നിന്നും മോദിയുടെ ചിത്രവും നീക്കം ചെയ്തു

single-img
2 December 2019

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ അധികാരത്തിലെത്താനാവാതെപോയ പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപിയിലെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ ബിജെപി വിടുമെന്ന് സൂചന.

ഇവര്‍ തന്റെ ട്വിറ്ററിലെ വ്യക്തിവിവരങ്ങളില്‍ നിന്ന് ബിജെപിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷണങ്ങളും നീക്കം ചെയ്തു. ഇതിന് പുറമെ വാട്ട്സ്ആപ്പിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നീക്കം ചെയ്തിട്ടുണ്ട്.

नमस्कार मी पंकजा गोपीनाथ मुंडे…निवडणुका झाल्या निवडणुकीचे निकाल ही लागले. निकालानंतर राजकीय घडामोडी, कोअर कमिटीच्या…

Posted by Pankaja Gopinath Munde on Saturday, November 30, 2019

“മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ഏറെ മാറിയിരിക്കുന്നു. ഭാവിലേക്കുള്ള വഴിയേക്കുറിച്ച് ചിന്തിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു. നിലവിൽ 8-10 ദിവസമെടുത്താലാണ് തനിക്ക് തന്നോട് തന്നെ ആശയവിനിമയം നടത്താന്‍ കഴിയൂ. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൊഴിഞ്ഞുപോക്കിന്‍റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള യാത്ര.” പങ്കജ മുണ്ടെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു.

ഇനി എന്താണ് ചെയ്യേണ്ടത്? ഏതുപാത പാതയാണ് തെരഞ്ഞെടുക്കേണ്ടത്? ജനങ്ങള്‍ക്ക് എന്താണ് നൽകേണ്ടത്? എന്താണ് ഞങ്ങളുടെ ശക്തി?ഇവയെ സംബന്ധിച്ച് വീണ്ടും ആലോചിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾക്കെല്ലാം തീരുമാനമാക്കി ഡിസംബര്‍ 120ന് മുന്‍പ് തിരികെയെത്തുമെന്നും പങ്കജ മുണ്ടെ കൂട്ടിച്ചേര്‍ത്തു.