ദാരിദ്ര്യത്തിന്റെ മുന്നിൽ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി

single-img
2 December 2019


മദ്യപാനിയായ ഭര്‍ത്താവിന്റെ പ്രവൃത്തിയാല്‍ വിശപ്പകറ്റാൻ മാർഗമില്ലാതെ വന്നപ്പോള്‍ നാല് പിഞ്ചുകുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ. തിരുവനന്തപുരത്താണ് സംഭവം. ഇവിടെ കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറ് മക്കളില്‍ നാല് മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.

ഇപ്പോള്‍ ഏഴ് വയസ് പ്രായമാണ് മൂത്ത കുട്ടിക്ക്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസവും. കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് മദ്യപാനിയാണെന്നും ഭക്ഷണത്തിന് പോലുമുള്ള വക നല്‍കാറില്ലെന്നും അവര്‍ അപേക്ഷയില്‍ പറയുന്നു.