ഫീസിളവിന് മാനദണ്ഡം മെറിറ്റ് തന്നെ; എംഇഎസിന്റെ ഹര്‍ജി തള്ളി സുപ്രിംകോടതി

single-img
2 December 2019

ദില്ലി: സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇളവിന് സാമ്പത്തിക സ്ഥിതിയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിംകോടതി. ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മെറിറ്റ് പരിഗണിച്ചാണ് ഫീസ് ഇളവ് നല്‍കേണ്ടതെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു.

ഫീസ് ഇളവിന് ഉയര്‍ന്ന മാര്‍ക്കല്ല,സാമ്പത്തികാവസ്ഥ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എംഇഎസ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം ക്രിസ്തൃന്‍ മെഡിക്കല്‍ കോളജുകള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,ഉദയ് ഉമേഷ് ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.