കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക് • ഇ വാർത്ത | evartha
Kerala

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോട് ജില്ലയിലെ ഇരിയയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഇരിയ സ്വദേശിനിയായ കല്യാണിയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പിതാവിന്റെ ആക്രമണത്തിൽ വെട്ടേറ്റ് മകള്‍ ശരണ്യക്ക് ഗുരുതരമായി പരിക്കേറ്റു.

കുടുംബത്തിലെ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പിതാവ് മാതാവിനെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ മകൾ ശരണ്യക്ക് വെട്ടേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ശരണ്യയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് ഗോപാലകൃഷ്ണന്‍. സംഭവത്തെ തുടർന്ന് ഇയാളെപോലീസ് കസ്റ്റഡിയിലെടുത്തു.