മഴ കനക്കുന്നു; മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

single-img
2 December 2019

കഴിഞ്ഞ ദിവസം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സമുദ്രത്തിൽ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.