ഇന്ത്യയെ ഡിജിറ്റലാക്കൽ; കേന്ദ്ര സർക്കാർ ശ്രമങ്ങൾ പരാജയം

single-img
2 December 2019

രാജ്യത്തെ എല്ലാവിധ പണം ഇടപാടുകളും ഡിജിറ്റലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ പരാജയം എന്ന് പഠന റിപ്പോർട്ട്.സർക്കാർ ഉദ്ദേശിച്ചപോലെ ഡിജിറ്റൽ ഇടപാടുകൾ അല്ല, പകരം ഇപ്പോഴും ഭൂരിപക്ഷം ആളുകളും പണം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഇലക്ട്രോണിക് പേമെന്റ് പ്രോസസിംഗ് സ്ഥാപനമായ വേൾഡ്‌ലൈൻ ഇന്ത്യയുടെ ഇന്ത്യ ഡിജിറ്റൽ റിപ്പോർട്ട് പറയുന്നു.

ഇപ്പോഴുള്ള സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ ഇടപാടുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. തൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത മേഖലയിലെ ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പണ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു, തങ്ങൾ ഉണ്ടാക്കുന്ന സമ്പാദ്യം പണമായി തന്നെ സൂക്ഷിക്കാൻ ജനങ്ങളും ശ്രമിക്കുന്നു, ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക അറിവ് കുറയുന്നതും , ഡിജിറ്റൽ ഇടപാടുകളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഉയർന്ന തുക തുടങ്ങിയവയാണ് തടസ്സമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇപ്പോൾ അവസ്ഥ ഇതെങ്കിലും ഭാവിയിൽ ഡിജിറ്റൽ ഇന്ത്യയുടെ ഭാവി ശോഭനമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്രസർക്കാർ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നിതിന് 2020 ജനുവരി ഒന്ന് മുതൽ വലിയ നിക്ഷേപ പദ്ധതികൾ തുടങ്ങാനിരിക്കെയാണ് ഈ പനാദം പുറത്തുവരുന്നത്.

രാജ്യത്തെ മൂന്നാം തരം നഗരങ്ങളിലും അതിന് താഴെയുള്ള ഇടങ്ങളിലും 90 ശതമാനം ഇടപാടുകളും ഇപ്പോഴും പണം ഉപയോഗിച്ച് തന്നെയാണ് നടക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിൽ നിലവിൽ 889 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉള്ളപ്പോഴാണ് ഇത്.ആളുകൾ എടിഎം കാർഡുകൾ കൂടുതലായും ഉപയോഗിക്കുന്നത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.