ക്രിമിനലിസം വര്‍ദ്ധിച്ചു; സിനിമയില്‍ എത്തിയാല്‍ അമാനുഷികരെ പോലെ പലരും പെരുമാറുന്നു: മന്ത്രി ജിസുധാകരന്‍ • ഇ വാർത്ത | evartha
Kerala, Movies

ക്രിമിനലിസം വര്‍ദ്ധിച്ചു; സിനിമയില്‍ എത്തിയാല്‍ അമാനുഷികരെ പോലെ പലരും പെരുമാറുന്നു: മന്ത്രി ജിസുധാകരന്‍

സിനിമാ മേഖലയില്‍ ക്രിമിനലിസം വര്‍ദ്ധിച്ചതായി മന്ത്രി ജി സുധാകരന്‍. സിനിമയിലേക്ക് എത്തിയാല്‍ പിന്നെ പലര്‍ക്കും ജാടയാണ്. സിനിമയില്‍ എത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുവനടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വ്യാപക ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ജി സുധാകരന്‍റെ പരാമര്‍ശം. സിനിമകളില്‍ നിന്നും നടൻ ഷെയ്ൻ നിഗമിനെ വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

വീര്യമേറിയ ലഹരിവസ്തുക്കൾ പലപ്പോഴും സിനിമകളുടെ ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്നും വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പോലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.