പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കൽ; എസ്ഐ കോടതിയിൽ കീഴടങ്ങി

single-img
2 December 2019

തലസ്ഥാനത്തെ പേരൂർക്കട പോലീസ് ക്വാർട്ടേഴ്സിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്ഐ കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് പ്രതിയായ എസ്ഐ സജീവ് കുമാർ കീഴടങ്ങിയത്.

തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ബോംബ് സ്വക്വാഡിലെ എസ്ഐയാണ് സജീവ് കുമാര്‍. കീഴടങ്ങിയ ഇയാളെ കോടതി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

എസ്ഐയെ കസ്റ്റ‍ഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയപരാതിയില്‍ പേരൂർക്കട പോലീസാണ് എസ്ഐയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തത്.