നീറ്റ് പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാം:മുന്‍കൂട്ടി അനുമതി വാങ്ങണം.

single-img
2 December 2019

Burqa and kirpan to be allowed in NEET from next year

ദില്ലി:അടുത്ത വർഷം നടക്കുന്ന നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി. കേന്ദ്ര മാനവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിനു മുൻകൂട്ടി അനുമതി വാങ്ങണം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കും നീക്കി.

ശരീരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചവർ അഡ്മിറ്റ്‌ കാർഡ്‌ കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.