സംരംഭക പ്രോത്സാഹന മേഖലയില്‍ ബിസ്‌ഗേറ്റ് രണ്ടാംവര്‍ഷത്തിലേക്ക്

single-img
2 December 2019

കേരളത്തിലെ പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോഷന്‍ പ്ലാറ്റ്‌ഫോം ആയ ബിസ്‌ഗേറ്റ് രണ്ടാംവര്‍ഷത്തിലേക്ക്. ബിസ്‌ഗേറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സംരംഭക അവാര്‍ഡ് വിതരണവും നവംബര്‍ 27ന് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ബിസ്‌ഗേറ്റ് മാനേജിങ് ഡയറക്ടര്‍ പ്രജോദ് പി രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിസ്‌ഗേറ്റിന്റെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിഇഒ അന്‍സാരി സലാം വിശദീകരിച്ചു.

ബിസ്‌ഗേറ്റ് ചെയര്‍മാന്‍ ഡോ.ഷൈജു കാരയില്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഷികാഘോഷ ചടങ്ങില്‍വച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. എസ് ചന്ദ്രന്‍ എന്നിവരെ മന്ത്രി ആദരിച്ചു. കെഎസ്എസ്‌ഐഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജന് ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.

ഇതോടൊപ്പം ഓര്‍ഗാനിക് ഫാമിങ് കമ്പനിയായ എസ്പിസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബിസിനസ് ഓണേഴ്‌സ് സമ്മിറ്റില്‍ സംസ്ഥാനത്തെ എംഎസ്എംഇ, സ്റ്റാര്‍ട്ട്അപ്പ് മേഖലകളിലെ മുന്നൂറോളം സംരംഭകര്‍ പങ്കെടുത്തു. പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.

എസ്പിസി ചെയര്‍മാന്‍ ജയ്‌മോന്‍ എന്‍.ആര്‍, മാനേജിങ് ഡയറക്ടര്‍ റിയാസ് കടവത്ത്, റിലേഷന്‍സ് മീഡിയ മാനേജിങ് ഡയറക്ടര്‍ നിഖില്‍. എന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സജിത ജി നാഥ്, ഡോ.എസ് ജ്യോതി ശങ്കര്‍ ഐടിഎസ്, ആരോ പിവിസി പൈപ്പ്‌സ് സിഇഒ എസ്.അനില്‍കുമാര്‍, ഏലിയാസ് ജോണ്‍, സുധീര്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.

ബിഗ്‌സീറ്റ് എന്ന പേരില്‍ ബിസ്‌ഗേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവര്‍ക്കിങ് സ്‌പെയ്‌സിന്റെ ലോഞ്ചിങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രിന്‍ടെക് എഞ്ചിനീയേഴ്‌സ് ഡയറക്ടര്‍ ഡി ചന്ദ്രന് ലോഗോ കൈമാറി നിര്‍വഹിച്ചു. ബിസ്‌ഗേറ്റ് പുറത്തിറക്കുന്ന സംരംഭക ഡയറക്ടറിയുടെയും മൊബൈല്‍ ആപ്പിന്റെയും ലിസ്റ്റിങ് ലോഞ്ചും ഇതോടൊപ്പം നടന്നു.

ഡേറ്റാബിസ് ട്വന്റിട്വന്റി എന്നപേരില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയുടെ ലോഗോ ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ് സിയാസ് റിയല്‍റ്റേഴ്‌സ് ആന്റ് വെഞ്ച്വേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സനു സര്‍ദാറിന് കൈമാറി പ്രകാശനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ആയുഷ് ഇ-ഫാര്‍മസിയായ ഫാംആയുഷ് ഡോട്ട് കോമിന്റെ ഫൗണ്ടര്‍ ഡോ.അരുണ്‍ ഡിഎമ്മിനെ ചടങ്ങില്‍ ആദരിച്ചു.

ബിസ്‌ഗേറ്റിന്റെ മാരിടൈം എക്‌സലന്‍സ് അവാര്‍ഡ് നാണു വിശ്വനാഥനും എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ് അബാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ. നജീബിനും മീഡിയ എന്‍ട്രപ്രണര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് കൃഷിജാഗരണ്‍ മാനേജിങ് ഡയറക്ടര്‍ മെഴുക്കനാല്‍ ചെറിയാന്‍ ഡൊമിനികിനും പീപ്പിള്‍സ് ചോയ്‌സ് ബ്രാന്‍ഡ് അവാര്‍ഡ് നിറപറ സെയില്‍സ് മാനേജര്‍ കെ പി വേണുവിനും ഡിജിറ്റല്‍ മീഡിയ എക്‌സലന്‍സ് അവാര്‍ഡ് ഇവാര്‍ത്ത ഡോട്ട് ഇന്‍ മാനേജിങ് എഡിറ്റര്‍ എസ് അല്‍ അമീനും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് ഇന്നോവ്‌സോഫ്ട് ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ നിധീഷ് എന്‍ ആറിനും ട്രയിനിങ് എക്‌സലന്‍സ് അവാര്‍ഡ് കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ ജേക്കബ് മാത്യുവിനും യൂത്ത് ഐകണ്‍ എക്‌സലന്‍സ് അവാര്‍ഡ് സ്റ്റെല്ലാ മേരീസ് എജ്യൂക്കേഷന്‍ ട്രസ്റ്റ് സിഇഒ എം. മിഥുലിനും പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സംശ്രിത ഡെസ്റ്റിനേഷന്‍ ഡിറ്റോക്‌സ് മാനേജിങ് ഡയറക്ടര്‍ എസ്. അഞ്ജുലക്ഷ്മിക്കും ആയുര്‍വേദിക് എക്‌സലന്‍സ് അവാര്‍ഡ് ദേവകി ഗ്രൂപ്പ് ഓഫ് ആയുര്‍വേദിക്‌സ് സിഇഒ ഡോ.എല്‍.ടി ലക്ഷ്മിക്കും ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ആര്‍സൈറ്റ് ടെക്‌നിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് സജിനും യൂണിഫോം മാനുഫാക്ടറിങ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ട്രൈവന്റ് എന്റര്‍പ്രൈസസ് സിഇഒ ഹരിപ്രസാദും ഇന്നൊവേറ്റീവ് ഹെല്‍ത്ത് കെയര്‍ കണ്‍സപ്ട് അവാര്‍ഡ് കെയര്‍ മൈ ഡിയറും യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് വയനാട് സുപ്രീം ഡയറി കമ്പനി സിഇഒ ഡോ. പ്രസൂണ്‍ പൂത്തേരിയും ബെസ്റ്റ് റീറ്റെയ്ല്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് ശ്രീ ശാന്താസ് സിഇഒ സിനു കടയ്ക്കലും എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് സെന്റ് മേരീസ് എജ്യൂക്കേഷന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ കെ. ജിബിന്‍ ജേക്കബും ഇ-ഗവേണന്‍സ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് ഇ-നെറ്റ് ജനസേവന കേന്ദ്രം സിഇഒ പി ജെ ഹെലനയും ട്രാവല്‍ എക്‌സലന്‍സ് അവാര്‍ഡ് ഫ്‌ളൈബിയ ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ സൈനുദ്ദീന്‍ തട്ടാരത്തൊടിയിലും ഇന്നൊവേറ്റീവ് എജ്യൂക്കേഷന്‍ കണ്‍സെപ്ട് അവാര്‍ഡ് എജ്യൂക്കേറ്റ് മി എജ്യൂക്കേഷന്‍ സൊല്യൂഷന്‍ ഫൗണ്ടര്‍ അരുണ്‍ മുരളീധരനും ഇന്നൊവേറ്റീവ് കണ്‍സപ്ട് ബ്രാന്‍ഡ് അവാര്‍ഡ് ഓണ്‍ഡിമാന്‍ഡ്‌സ് ഡോട്ട് ഇന്നും ബെസ്റ്റ് ഹജ്ജ് സര്‍വീസ് ബ്രാന്‍ഡ് അവാര്‍ഡ് ഭാരത് ടൂര്‍സ് പ്രൊപ്രൈറ്റര്‍ യൂസഫ് കുഞ്ഞും എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ഫോര്‍വേര്‍ഡ് അക്കാദമി ഫൗണ്ടര്‍ കെ. കെ ദിവ്യയും ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് അവാര്‍ഡ് ആരോഗ്യപോളിക്ലിനിക് സ്ഥാപകരായ ഡോ.മുഹമ്മദ് സാജിദും ടി കെ ഇബ്‌നുബാസും മന്ത്രിയില്‍നിന്ന് സ്വീകരിച്ചു. ബിസിനസ് പ്ലസ് മാഗസിനായിരുന്നു പ്രോഗ്രാമിന്റെ പ്രിന്റ് പാര്‍ട്ണര്‍.