അസുരൻ തെലുങ്കിലേക്ക്; ജോഡികളായി വെങ്കടേഷും ശ്രിയയും

single-img
2 December 2019

ധനുഷ് നായകനും മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കില്‍ നായകനായി എത്തുന്നത് വെങ്കടേഷ് ആണ്. തെലുങ്കിൽ 13 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സിനിമ ശ്രീകാന്ത് അഡ്ഡലയാണ് സംവിധാനം ചെയ്യുന്നത്.

തമിഴിൽ ആരാധകർ ഹൃദയത്തിലേറ്റിയ മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രത്തെ തെലുങ്കില്‍ ശ്രിയ ശരണാണ് അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.