ഇപ്പോഴും ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം; ഒരു കാലത്തും ഉപേക്ഷിക്കില്ല: ഉദ്ധവ് ഠാക്കറെ

single-img
1 December 2019

കോൺഗ്രസ് , എൻസിപി പിന്തുണയോടെ മുഖ്യമന്ത്രിയായ ശേഷവും താന്‍ ഇപ്പോഴും ഞാൻ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പമാണെന്നും ഒരു കാലത്തും ഉപേക്ഷിക്കില്ലെന്നും ഉദ്ധവ് ഠാക്കറെ. നിയമസഭാ സ്പീക്കറായി കോൺഗ്രസിലെ നാനാ പഠോള സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിയമസഭയെ അഭിംസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അതേസമയം തന്നെ ബിജെപിനേതാവും മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ബന്ധവും ഠാക്കറെ വ്യക്തമാക്കി. ഫഡ്നവിസിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം എല്ലായ്പ്പോഴും തന്‍റെ സുഹൃത്തായിരിക്കും.

അദ്ദേഹത്തെ ഒരിക്കൽ പോലും പ്രതിപക്ഷ നേതാവ് എന്ന് വിളിക്കില്ല. പകരം ഉത്തരവാദിത്തമുള്ള നേതാവെന്നു മാത്രമേ അഭിസംബോധന ചെയ്യൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ അർദ്ധരാത്രിയുടെ മറവില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.