അധ്യാപകനെതിരായ പീഡനക്കേസ്; 95 വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി

single-img
1 December 2019

കോട്ടയം ഏറ്റുമാനൂരില്‍ സ്‌കൂളില്‍ സംഗീത അധ്യാപകനെതിരെ ലൈംഗിക പീഡനക്കേസ് നല്‍കിയത് അട്ടിമറിക്കാന്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതായി ആരോപണം. പീഡനക്കേസ് പിന്‍വലിക്കാന്‍ അധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നതിനെ തുടര്‍ന്ന് 95 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകൡലേക്ക് മടങ്ങി. ഒക്ടോബര്‍ 16ന് സ്റ്റുഡന്റ്‌സ് കൗണ്‍സിലറോട് സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി.

തുടര്‍ന്ന ്മാതാപിതാക്കള്‍ മുന്‍കൈ എടുത്ത് പൊലീസിലും പരാതി നല്‍കി.അധ്യാപകനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ അധ്യാപകന് വേണ്ടി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഭീഷണി കത്ത് അധ്യാപകര്‍ അയച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് സ്‌കൂളിലെ 95 വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് പോയത്. അധ്യാപകര്‍ക്കെതിരെ പട്ടികജാതി ,പട്ടികവര്‍ഗ വകുപ്പില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരോപിച്ചു.