ആധിപത്യം ഊട്ടിയുറപ്പിച്ച് പാലക്കാട്; മൂന്നാംതവണയും സ്വര്‍ണക്കപ്പ് നേടി

single-img
1 December 2019

കാസര്‍ഗോഡ്: സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് ജില്ലയ്ക്ക്. 951 പോയിന്റുകളാണ് ഇവര്‍ നേടിയത്. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം നേടി. തൃശൂര്‍ ജില്ലയ്ക്കാണ് കലാമേളയില്‍ മൂന്നാംസ്ഥാനം. കോഴിക്കോട് തങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാന്‍ പരിശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണകപ്പ് നഷ്ടമായത്.

പാലക്കാട് ജില്ലയില്‍ ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനം നേടിയത്. ഇത് മൂന്നാംതവണയാണ് ജില്ല കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണയും പാലക്കാടിനായിരുന്നു സ്വര്‍ണകപ്പ്. വരുംവര്‍ഷം നടക്കാനിരിക്കുന്ന കലോത്സവത്തിന് വേദിയാകുക കൊല്ലം ജില്ലയാണ്.