സൗദിയിൽ നിന്നും വിദേശികൾ അയക്കുന്ന പണത്തിൽ പത്ത് ശതമാനത്തിന്‍റെ കുറവ്; കാരണം ഇതാണ്

single-img
1 December 2019

സൗദിയിൽ നിന്ന് പുറത്തുള്ള സ്വന്തം നാട്ടിലേക്ക് വിദേശികളയച്ച പണത്തിൽ ഈ വർഷം പത്തു ശതമാനത്തിന്‍റെ കുറവ്. സൗദിയിലെ തൊഴിൽ വിപണിയിലെ പരിഷ്‌കരണത്തിന്‍റെയും സ്വദേശിവത്ക്കരണത്തിന്റെയും ഭാഗമായി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുന്നതുമാണ് ഇത്തരത്തിൽ കുറവ് വരാൻ കാരണമെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

2019 ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെ വിദേശികൾ സ്വന്തം നാടുകളിലേക്ക് നിയമാനുസൃതം അയച്ച പണത്തിലാണ് 9.7 ശതമാനം കുറവ് വന്നതായി അതോറിറ്റിയുടെ കണക്കുകൾ കാണിക്കുന്നത്. ഈ മാസങ്ങളിൽ വിദേശികളയച്ചത് 10,405 കോടി റിയാലാണ്. ഈ കൂട്ടത്തിൽ ഒക്ടോബറിൽ മാത്രം വിദേശികളയച്ച പണത്തിൽ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി.

2018 ഒക്ടോബറിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഈവർഷം ഒക്ടോബറിൽ വിദേശികളയച്ച പണത്തിൽ 68.4 കോടി റിയാലിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ചു മാത്രം പണം അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഏകദേശം 13,640 കോടി റിയാലാണ് 2018 ൽ വിദേശിലേക്കയച്ചത്.