മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ആര്‍എസ്എസ് വേദിയില്‍

single-img
1 December 2019

ദില്ലി: എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ആര്‍എസ്എസ് പരിപാടിയുടെ വേദിയില്‍. ദില്ലിയില്‍ ആര്‍എസ്എസ് ഭഗവത് ഗീതയെ ആസ്പദമാക്കി നടത്തിയ ചടങ്ങിലാണ് ആര്‍എസ്എസ് മേധാവികള്‍ക്കൊപ്പം അദേഹം വേദി പങ്കിട്ടത്. സ്മൃതി ഇറാനിയും ഇദേഹത്തിനൊപ്പം പരിപാടിയിലുണ്ടായിരുന്നു. കുറച്ചുകാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ് ദ്വിവേദി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് അദേഹം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് പരിപാടികളില്‍ നിന്ന് വിട്ടുനിന്ന അദേഹം ആര്‍എസ്എസുമായി അടുക്കുന്നതായാണ് സൂചനകള്‍. വരുംനാളുകളില്‍ ദ്വിവേദി ബിജെപിയില്‍ അംഗത്വമെടുക്കാനുള്ള സാധ്യതയും രാഷ്ട്രീനിരീക്ഷകര്‍ പങ്കുവെക്കുന്നു.