വെറ്റിനറി ഡോക്ടറുടെ കൊലപാതകം; രാഷ്ട്രീയക്കാര്‍ക്കും പൊലീസിനും വിലക്കേര്‍പ്പെടുത്തി ഷംഷാബാദുകാര്‍

single-img
1 December 2019

ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. മീഡിയകള്‍ വേണ്ട,പുറത്തുനിന്നുള്ളവരും വേണ്ട,പൊലീസും സഹതാപവും വേണ്ട,നീതിമാത്രമാണ് വേണ്ടത്’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കൂടാതെ രാഷ്ട്രീയ നേതാക്കളെ തടയുകയും ഷംഷാബാദ് കോളനിയിലേക്കുള്ള പ്രവേശനകവാടം അടച്ചുപൂട്ടുകയും ചെയ്തു .

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെയും പ്രദേശികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ആഴ്ചയാണ് വെറ്റിനറി ഡോക്ടറായ യുവതിയെ നാലംഗസംഘം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ചത്. ബംഗളുരു ദേശീയ പാതയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവദിവസം യുവതിയെ കാണാനില്ലെന്ന് അറിയിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ നടത്തിയത്. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.