രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം; ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ കേരളാ പോലീസ്

single-img
1 December 2019

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ച് കേരളാ പോലീസ്. തീരുമാനവുമായി ബന്ധപ്പെട്ട് പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും. കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.

ധാരണ പ്രകാരം മാസം 20 മണിക്കൂര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. പോലീസ് ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. വാടക നൽകാൻ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്. പതിനൊന്ന് സീറ്റുകളുള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്.

കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ഹെലികോപ്റ്ററിന്റെ അപര്യാപ്ത രക്ഷാപ്രവര്‍ത്തനത്തെ വളരെയധികം ബാധിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.