യത്തീംഖാനകളുടെ ബാലനീതി രജിസ്‌ട്രേഷന്‍; സമസ്തയുടെ ഹര്‍ജി പ്രത്യേകം പരിഗണിക്കാന്‍ സുപ്രിംകോടതി

single-img
1 December 2019

ദില്ലി:യത്തീംഖാനകള്‍ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച സമസ്തയുടെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയുടെ തീരുമാനം. ജസ്റ്റിസ് ദീപക് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാലനീതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിശിക്ഷേമ സ്ഥാപനത്തിന്റെ പരിധിയില്‍ യത്തീംഖാനകള്‍ വരില്ലെന്ന് സമസ്ത അറിയിച്ചു. ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ യത്തീംഖാനകളില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ യത്തീംഖാനകള്‍ പൂട്ടിയിടേണ്ടി വരുമെന്നും സമസ്ത ഹര്‍ജിയില്‍ അറിയിച്ചു.

2015 ലെ ബാലനീതദി നിയമപ്രകാരം അനാഥാലയങ്ങളിലെ ശിശുക്ഷേമ സ്ഥാപനങ്ങളായി രജിസ്ട്രര്‍ ചെയ്യണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന് കീഴില്‍ അനാഥാലയങ്ങളും യത്തീംഖാനകളും രജിസ്ട്രര്‍ ചെയ്യാന്‍ കേരള സര്‍ക്കാരും ഉത്തരവിറക്കിയിരുന്നു.