സമയം ഞാന്‍ പറയുന്നില്ല, ഞങ്ങള്‍ ഉറപ്പായും തിരികെവരും: ദേവേന്ദ്ര ഫഡ്നാവിസ്

single-img
1 December 2019

മഹാരാഷ്ട്രയിലെ ജനങ്ങളോട് കുറച്ച് സമയം കൂടി കാത്തിരിക്കാനും ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . “തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ ബിജെപിയെയാണ് തെരഞ്ഞെടുത്തത്.

ഞങ്ങള്‍ക്കാണ് കൂടുതൽ സീറ്റുകൾ കിട്ടിയത്.കണക്കുകൾ പ്രകാരം 70 ശതമാനമാണ് ഞങ്ങളുടെ സ്ട്രൈക്ക് റേറ്റ്. എന്നാൽ രാഷ്ട്രീയ അരിതമെറ്റിക്കല്‍, മെറിറ്റിനുമപ്പുറമായി. 40 ശതമാനം മാര്‍ക്ക് ലഭിച്ചവരാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്നാവിസ് ഓർമ്മപ്പെടുത്തി.

“ഇപ്പോഴുള്ള സാഹചര്യം ജനാധിപത്യത്തിന്‍റെ ഭാഗമായി അംഗീകരിക്കുന്നു. എന്നാൽ ഇതാ, ഞാന്‍ നിങ്ങളോട് പറയുകയാണ്, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും. പക്ഷെ അതിനുള്ള സമയം ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ തിരിച്ചുവരും”. – ഫഡ്നാവിസ് പറഞ്ഞു.