രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം;തുറന്നുപറഞ്ഞ് രാഹുല്‍ ബജാജ്

single-img
1 December 2019

മുംബൈ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജ്. ‘രാജ്യത്ത് ഭയപ്പെടേണ്ട അന്തരീക്ഷമാണ് ഉള്ളത്. ഞങ്ങള്‍ ഭയപ്പെടുന്നു. എന്നാല്‍ വ്യവസായ മേഖലയിലുള്ള എന്റെ സുഹൃത്തുക്കള്‍ ആരും ഇത് തുറന്ന് സംസാരിക്കില്ല. കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആരെയും തങ്ങള്‍ക്ക് വിമര്‍ശിക്കാമായിരുന്നു.

അതേസമയം ഇപ്പോള്‍ ഈ സ്ഥിതി മാറി. ഞങ്ങളുടെ വിമര്‍ശനം സര്‍ക്കാര്‍ എങ്ങിനെയാണ് എടുക്കുകയെന്ന് ഭയക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് അദേഹത്തിന്റെ വിമര്‍ശനം. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ,ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ള പ്രമുഖര്‍ ഇരിക്കുന്ന വേദിയിലാണ് രാഹുല്‍ ബജാജ് തനിക്ക് പറയാനുള്ളത് പരസ്യമാക്കിയത്. പ്രജ്ഞാസിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കാലത്ത് മാപ്പില്ലെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് അവരെ ദേശീയ പ്രതിരോധ പാര്‍ലമെന്ററികാര്യസമിതിയിലും ഉള്‍പ്പെടുത്തിയെന്നും അദേഹം പറഞ്ഞു. രാജ്യത്ത് ആത്മവിശ്വാസത്തിന് പകരം ഭയത്തിന്റെ അന്തരീക്ഷം തളംകെട്ടി നില്‍ക്കുന്നുവെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായി രാഹുല്‍ ബജാജും പറഞ്ഞു.