കേരളത്തില്‍ 28 പോക്സോ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

single-img
30 November 2019

തിരുവനന്തപുരം: കേരളത്തില്‍ ഉടന്‍ 28 പോക്സോ കോടതികള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പോക്സോ കേസുകള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കുന്നതിനായാണ് ഇത്രയും കോടതികള്‍ സ്ഥാപിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം,എറണാകുളം ,കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതികളെ പോക്സോ കോടതിയായി കൂടി മാറ്റും.

മറ്റ് പതിനൊന്ന് ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കേടതിയായി നോട്ടിഫൈ ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ 9457 പോക്സോകേസുകള്‍ വിചാരണ നേരിടുകയാണ്. 2497 കേസുകള്‍ അന്വേഷണഘട്ടത്തിലുമാണ് ഉള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി വരുന്നത്.