ഇടത് എംപിമാര്‍ക്ക് കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി

single-img
30 November 2019

ഡൽഹി: തുടർച്ചയായി ആവശ്യമുന്നയിച്ചതിനെ തുടർന്ന് ഇടത് എംപിമാർക്ക് കശ്മീർ സന്ദർശനത്തിന് അനുമതി ലഭിച്ചു.
യാത്രാനുമതി തേടി നല്‍കിയ കത്തിനു കശ്മീര്‍ ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണു നടപടി.
സിപിഎം നേതാവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാനാണ് അനുമതി. മൂന്ന് ഇടത് എംപിമാരാണ് കശ്മീരിൽ സന്ദർശനം നടത്തുക.

രാജ്യസഭാംഗ ങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ടി.കെ. രംഗരാജന്‍ എന്നിവര്‍ അടുത്ത ആഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. 
പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഇടതുപക്ഷ എംപിമാരടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ കശ്മീർ സന്ദർശനം വിലക്കിയിരുന്നു. എന്നാൽ ഇതിനിടെ, യൂറോപ്യന്‍ യൂണിയനിലെ എംപിമാരുടെ സംഘം കേന്ദ്രത്തിന്റെ അനുമതിയോടെ കശ്മീരിൽ സന്ദർശനം നടത്തിയത് വിവാദമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇടത് എംപിമാര്‍ക്ക് അനുമതി ലഭിക്കുന്നത്.