സേവ് ദി ഡേറ്റ് വീഡിയോക്കാർക്ക് സദാചാര ഉപദേശവുമായി കേരള പൊലീസ്; വിവാദമായപ്പോൾ പോസ്റ്റ് മുക്കി

single-img
30 November 2019

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഗ്ലാമറസ് ആയ പ്രീ വെഡ്ഡിംഗ്, സേവ് ദി ഡേറ്റ് വീഡിയോകൾക്കും ഫോട്ടോകൾക്കും എതിരായി കേരള പൊലീസിന്റെ വക സദാചാര ഉപദേശം. ഔദ്യോഗിക സദാചാര പൊലീസിങിനെതിരെ വിമർശനമുയർന്നപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടി കഴിച്ചിലാക്കി പൊലീസ്.

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്നായിരുന്നു പൊലീസിന്റെ ഉപദേശം.

സെൻ കുമാർ ഒരു അപവാദമല്ല. Moral police

Posted by Manu Varghese on Saturday, November 30, 2019

എന്നാൽ പോസ്റ്റിനെതിരെ വിമർശനങ്ങളും ട്രോളുകളും രൂക്ഷമായതോടെ പോസ്റ്റ് അപ്രത്യക്ഷമാകുകയായിരുന്നു. പിന്തിരിപ്പൻ സദാചാര ബോധങ്ങൾ പൊലീസിന്റെ ഔദ്യോഗിക പേജ് വഴി പ്രചരിപ്പിക്കുന്നതിനെതിരായിട്ടായിരുന്നു വിമർശനങ്ങളധികവും.

പേര് മാറ്റി വല്ല ശ്രീരാമ സേനയെന്നോ ഹനുമാൻ സേനയെന്നോ ആക്കിക്കൂടെ മിത്രങ്ങളെ

Posted by Resmi R Nair on Saturday, November 30, 2019