കുരങ്ങുകളെ ഓടിക്കാന്‍ കര്‍ഷകന്റെ ‘നായക്കടുവ’;സോഷ്യല്‍മീഡിയയിലും വൈറല്‍

single-img
30 November 2019

ബംഗളുരു: ഷിമോഗയില്‍ കുരങ്ങുകള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ കര്‍ഷകന്‍ തന്റെ നായയെ ‘കടുവ’യാക്കി. ഷിമോഗയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകന്റെ നായകടുവയെ കണ്ട് പേടിച്ചോടുകയാണ് വിളനശിപ്പിക്കാനെത്തുന്ന കുരങ്ങന്‍മാര്‍. നായയുടെ രൂപഭാവവും കടുവയുടെ വരകളും നിറവുമൊക്കെയുള്ള ഈ ജീവി ഒരു ഭീകരജീവിയാണെന്ന് പേടിച്ചാണ് കുരങ്ങുകള്‍ ഓടിരക്ഷപ്പെടുന്നതെന്നാണ് നിഗമനം. സംഭവം എന്തായാലും ഈ നായക്കടുവ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

കുരങ്ങുശല്യം സഹിക്കാനാവാതെ കര്‍ണാടകയിലെ കൃഷിപ്പാടങ്ങളില്‍ കര്‍ഷകര്‍ കടുവയുടെ പാവകള്‍ ഉണ്ടാക്കി സ്ഥാപിക്കാറുണ്ട്. എന്നാല്‍ തന്റെ കൃഷിയിടത്തില്‍ അത്തരമൊരു പാവയെ വെച്ചിരുന്നു. ഇതേതുടര്‍ന്ന് കുരങ്ങുശല്യം കുറഞ്ഞുവന്നു. എന്നാല്‍ പിന്നെ ഈ ശല്യം പൂര്‍ണമായും നിര്‍ത്താന്‍ പുതിയൊരു വഴി തന്നെ ആലോചിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് ഗൗഡ പറയുന്നു. അങ്ങിനെയാണ് തന്റെ അരുമയായ നായയെ കടുവയുടെ നിറത്തിലുള്ള പെയിന്റ് അടിച്ച് നിര്‍ത്തിയത്. കുരങ്ങുകളെ ഓടിക്കാന്‍ കുരച്ചുകൊണ്ട് ഓടി വരുന്ന ‘നായക്കടുവ’യെ കണ്ട് പേടിച്ച കുരങ്ങുകള്‍ വിളനശിപ്പിക്കാന്‍ എത്തുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും കര്‍ഷകന്‍ പറഞ്ഞു.