സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യ; ഭീകരവാദം തടയാന്‍ ശ്രീലങ്കയ്ക്ക് 335 കോടി,വായ്പയായി 2865 കോടിയും അനുവദിച്ച് മോദി

single-img
30 November 2019

ദില്ലി: ശ്രീലങ്കയ്ക്ക് 3200 കോടി രൂപ വായ്പനല്‍കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീലങ്കയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് 335 കോടി രൂപയും ഈ വായ്പാപാക്കേജില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

സമുദ്ര സുരക്ഷ,തമിഴ് ന്യൂനപക്ഷ പ്രശ്നങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ അതിര്‍ത്തിലംഘനം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.രണ്ട് രാജ്യങ്ങളുടെയും സുരക്ഷാ താല്‍പ്പര്യങ്ങള്‍ സമാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തും. ഭീകരവാദത്തിന് എതിരായ പോരാട്ടത്തിനും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും ഇന്ത്യയുടെ പിന്തുണ ശ്രീലങ്ക തേടി.