19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

single-img
30 November 2019

19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഹൈദരാബാദിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് പോയ പെൺകുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.

കാണാതായതോടെ രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ഫോണിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ഓഫ് ആയിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹണ്ടര്‍ റോഡിന് സമീപത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

അമ്പലത്തിന് സമീപത്ത് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.