അമ്മയില്‍ പരാതി നല്‍കി ഷെയിന്‍ നിഗം; നിര്‍മാതാക്കളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രി എകെ ബാലന്‍

single-img
29 November 2019

കൊച്ചി: നടന്‍ ഷെയിന്‍നിഗവും വെയില്‍ സിനിമയുടെ തിരക്കഥാ കൃത്തുക്കുളുമായുള്ള പ്രശ്‌നങ്ങളില്‍ ഷെയിനിന്റെ കുടുംബം ചലച്ചിത്ര സംഘടന അമ്മ’യുമായി ചര്‍ച്ച നടത്തി.ഇടവേള ബാബുവുമായാണ് ഷെയിനിന്റെ മാതാവ് ചര്‍ച്ച നടത്തിയത്. കൂടാതെ പ്രശ്‌നങ്ങളില്‍ ഷെയിന്‍ നിഗം അമ്മയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. താരത്തിനെ വിലക്കുന്നത് ഒരു പരിഹാരമല്ലെന്നും ഇടവേള ബാബു അറിയിച്ചു.

അതേസമയം അമ്മ സംഘടന കൈവിടില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഷെയിനിന്റെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നാളെ മന്ത്രി എ.കെ ബാലനുമായി നിര്‍മാതാക്കളുടെ സംഘടനയുടെ ചര്‍ച്ചയും നടക്കും. ഒരാളെ തൊഴിലില്‍ നിന്ന് വിലക്കുന്നത.ിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരുന്നു.