കൈ പൊള്ളിച്ച് ഉള്ളി വില കുതിക്കുന്നു

single-img
29 November 2019

അടുക്കളയിലെ ഒഴിച്ചുകൂട്ടാനാവാത്ത ഘടകമെങ്കിലും ഇന്ന് പലരും ഒഴിവാക്കുകയാണ് ഉള്ളിയെ. തൊട്ടാൽ പൊള്ളുന്ന വിലതന്നെ കാരണം.വിപണിയിൽ നൂറുകടന്ന ഉള്ളിവില ഇനിയും താഴോട്ടിറ ങ്ങിയിട്ടില്ല. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ല്‍ വ്യാ​ഴാ​ഴ്​​ച ഒ​രു കി​ലോ ചെ​റി​യ ഉ​ള്ളി​യു​ടെ മൊ​ത്ത വി​ല 120 രൂ​പ​യാ​ണ്. ചി​ല്ല​റ വി​ല്‍​പ​ന​യി​ല്‍ പ്ര​ദേ​ശ​ത്തി​ന​നു​സ​രി​ച്ച്‌​ 130ഉം 140​ഉം കൊ​ടു​ക്കേ​ണ്ടി​വ​രും.

ഒ​ക്​​ടോ​ബ​റി​ല്‍ 45 രൂ​പ​ക്കും 50 രൂ​പ​ക്കു​മൊ​ക്കെ കി​ട്ടി​യി​രു​ന്ന സ​വാ​ള​ക്ക്​ ഇ​ന്ന​ലെ മൊ​ത്ത വി​ല 90 ആ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ 95 ആ​യി​രു​ന്നു. ചി​ല്ല​റ വി​ല നൂ​റും അ​തി​ന്​ മു​ക​ളി​ലു​മു​ണ്ട്. വി​ല്‍​പ​ന കു​റ​ഞ്ഞ​താ​ണ്​ വി​ല അ​ല്‍​പം താ​ഴാ​ന്‍ കാ​ര​ണം. വെ​ളു​ത്തു​ള്ളി​ക്ക്​ 160 മു​ത​ല്‍ 200 രൂ​പ വ​രെ​യാ​ണ്​ മൊ​ത്ത വി​ല. ചി​ല്ല​റ​വി​ല്‍​പ​ന​ക്കാ​രി​ല്‍​നി​ന്നാ​കു​മ്പോ​ള്‍ 200ന്​ ​മു​ക​ളി​ല്‍ വില കൊടുക്കണം.


ഉ​ല്‍​പാ​ദ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ​യി​ല്‍ വി​ള​വ്​ കു​റ​ഞ്ഞ​താ​ണ്​ ഉ​ള്ളി​വി​ല കു​തി​ച്ചു​യ​രാ​ന്‍ കാ​ര​ണം. മ​റ്റ്​ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍​ക്ക്​ കി​ലോ​ക്ക്​ 40നും 60​നും ഇ​ട​യി​ലാ​ണ്​ വി​ല. മു​രി​ങ്ങ​ക്കാ​യാ​ കി​ലോ​ക്ക്​ 250 മു​ത​ല്‍ ന​ല്‍​ക​ണം.