ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പിഴ ഒരു ലക്ഷംരൂപയാക്കണം;ശിപാര്‍ശയുമായി കേന്ദ്രം

single-img
29 November 2019

ദില്ലി: ദേശീയ ചിഹ്നങ്ങള്‍ വാണിജ്യനേട്ടങ്ങള്‍ക്കായി നിയമവിരുദ്ധമായി ഉപയോഗിച്ചാല്‍ ചുമത്തുന്ന പിഴ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ. നിലവില്‍ അഞ്ഞൂറ് രൂപയാണ് ഈ ശിക്ഷയ്ക്കുള്ള പിഴ. ഇത് ഒരുലക്ഷമാക്കി ഉയര്‍ത്തണമെന്നും തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപാവരെ പിഴ ഈടാക്കണമെന്നും ജയില്‍ ശിക്ഷ നല്‍കുന്ന വിധത്തിലേക്ക് നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ദേശീയ പതാക,സര്‍ക്കാര്‍ വകുപ്പിന്റെ ചിഹ്നങ്ങള്‍,രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ഔദ്യോഗിക മുദ്രകള്‍,മഹാത്മാഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍,അശോകചക്രം എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഉപഭോക്തൃകാര്യ വകുപ്പ് നിയമഭേദഗതി സംബന്ധിച്ച ശിപാര്‍ശകളും ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഡിസംബര്‍ 20 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ നിയമം ലംഘിച്ചതിന് 1767 കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.