കേരളാ ബാങ്ക് രൂപീകരണം; ലയനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

single-img
29 November 2019

കേരളാ ബാങ്ക് രൂപീകരണത്തിന് എതിരായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 21 ഹര്‍ജികള്‍ തള്ളി. ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐ അനുമതി നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസ് തീര്‍പ്പായാല്‍ മാത്രമേ ലയനനടപടികള്‍ തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ കാര്യത്തിനാണ് ഇപ്പോള്‍ തീരുമാനമായത്.

മലപ്പുറം ജില്ലാ സഹകരണബാങ്ക് ഭാരവാഹികള്‍ അടക്കം നല്‍കിയ 21 ഹര്‍ജികള്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് തള്ളിയത്. മാര്‍ച്ച് 31നകം സംസ്ഥാന,ജില്ലാബാങ്കുകളുടെ ലയനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആര്‍ബിഐ നിബന്ധനയുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ബാങ്ക് രൂപീകരണം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു.