കർണാടകയിൽ നിർണായക ഉപതെരഞ്ഞെടുപ്പ്; ആശങ്കയോടെ ബിജെപി

single-img
29 November 2019

ബംഗലൂരു: കർണായക നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പുകൾ നടക്കാൻ ഇനി അധിക ദിവസമില്ല.നിർണായകമായ ഉപതെരഞ്ഞെ ടുപ്പു നടക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് ബിജെപി. പലയിട ത്തും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് പാർട്ടി നടത്തിയ സർവെയിൽ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങള്‍ കര്‍ണാടകത്തില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും ബി.ജെ.പി.ക്കുണ്ട്. മഹാരാഷ്ട്രയോടുചേര്‍ന്നുള്ള ജില്ലയായ ബെലഗാവിയിലെ അത്താണി, ഗൊഖക്, കാഗ്‌വാദ് എന്നീ മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാകുമോയെന്നാണ് പ്രധാന ആശങ്ക.

കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ ബി.ജെ.പി.ക്ക് ഉറച്ചവിജയം പ്രതീക്ഷിക്കാനാവില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിക്കാനായാലേ ബി.ജെ.പി.ക്ക് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാനാകൂ.