നടിയെ ആക്രമിച്ച കേസ്; ദീലീപ് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി

single-img
29 November 2019

ഡൽഹി: നടിയെ ആക്രമിച്ച് കേസിൽ നടൻ ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹർജി. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയായതി നാല്‍ അത് ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നുമായിരുന്നു ദിലീപിന്‍റെ വാദം.

 ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു. കാര്‍ഡിലെ ‌ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്.  ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് വിധി പറയാന്‍ മാറ്റിവെച്ചത്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറയുന്നത്.