പശ്ചിമബംഗാളില്‍ ചരിത്രവിജയം നേടി തൃണമൂല്‍; ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു

single-img
28 November 2019

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ വിജയം.മൂന്ന് സീറ്റുകളിലും വന്‍ വിജയമാണ് തൃണമൂല്‍ നേടിയത്.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോസീറ്റുകള്‍ പിടിച്ചെടുത്ത തൃണമൂല്‍ ബിജെപിയെ കൂടാതെ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തെയും നിലംപരിശാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംഎല്‍എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലടക്കമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കരഗ് പൂര്‍ സദര്‍,കരിംപൂര്‍,കലിയഗഞ്ച് മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷം നേടാനും ഇവര്‍ക്കായി.കലിയഗഞ്ചിലും കരഗ് പൂരിലും ആദ്യമായാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയം നേടുന്നത്. 2304 വോട്ട് നേടിയാണ് കലിയഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തപന്‍ദേവ് സിന്‍ഹ വിജയിച്ചത്. കരിംപൂരില്‍ 23650 വോട്ടുകള്‍ക്കും കരഗ്പൂര്‍ സദറില്‍ 20788 വോട്ടുകളും നേടി.

ഈ വിജയം ബംഗാളിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ബിജെപി ബംഗാളിലെ ജനങ്ങളെ അപമാനിച്ചതിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഉത്തരാഖണ്ഡിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ പിത്തോര്‍ഗഡ്ഢില്‍ ബിജെപിക്ക് നേരിയ ഭൂരിപക്ഷമുണ്ട്.