ശസ്ത്രക്രിയക്ക് ശേഷം യുവതികളെ കിടത്തിയത് തറയില്‍ ; യുപിയില്‍ വിവാദം

single-img
28 November 2019

യുപിയിൽ ശസ്ത്രക്രിയക്ക് ശേഷം യുവതികളെ തറയില്‍ കിടത്തിയ സംഭവത്തില്‍ വിവാദം. യുപിയിലെ ബാന്‍ഡ ജില്ല ആശുപത്രിയിലാണ് സംഭവം. വന്ധ്യതയുടെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വൃത്തിഹീനമായ തറയില്‍ യുവതികളെ കിടത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആശുപത്രിയിൽ വന്ധ്യത ശസ്ത്രക്രിയ ക്യാമ്പിന്റെ ഭാഗമായി മൊത്തം 16 പേരെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ബെഡ്ഡുകൾ ഒഴിവില്ലാത്തതാണ് തറയില്‍ കിടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സന്തോഷ് കുമാര്‍ വ്യക്തമാക്കി.

സംഭവം വിവാദമായതിനെ തുടർന്ന് ഇനി ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.