ആറുവയസുകാരനെ കൊലചെയ്ത് കഷണങ്ങളാക്കി മുറിച്ച് വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു; രണ്ടാനച്ഛൻ പിടിയില്‍

single-img
28 November 2019

യുപിയിൽ ആറുവയസുകാരനെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. യുപിയിലെ ബഹ്‌റൈച്ച് എന്ന ജില്ലയിലാണ് ക്രൂര കൃത്യം നടന്നത്. രാം സാവ്രെ യാദവ് എന്ന രണ്ടാനച്ഛനാണ് ആറുവയസുള്ള ഫരീദ് എന്ന സൂരജ് യാദവിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 19 നാണ് കൊലപാതകം നടക്കുന്നത്.

സൂരജിനെ കൊലചെയ്ത ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് റിസിയ പ്രദേശത്തെ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് സൂപ്രണ്ട് ​ഗൗരവ് ഗ്രോവർ പറഞ്ഞു. ഈ കുട്ടിയുടെ മാതാവ് ഹിന അടുത്തിടെയാണ് സാവ്രെ യാദവിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ മകന്റെ പേര് മാറ്റുകയും ചെയ്തു.

പക്ഷെ ഭർത്താവായ സാവ്രെ യാദവിനും ഇയാളുടെ സഹോദരനും കുട്ടിയെ ഇഷ്ടമില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വെറുപ്പ് പിന്നീട് കൊലപാതകത്തിൽ എത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭൈൻ‌സിയ ഗ്രാമത്തിലെ വിവിധ ഇടങ്ങളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന പിന്നാലെ തന്നെ സാവ്രെ യാദവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.