മോദി ഇഷ്ടക്കാരായ ബിസിനസുകാര്‍ക്ക് പൊതുമേഖലാ കമ്പനികള്‍ വിറ്റുതുലച്ചു:രാജ്യം അപകടാവസ്ഥയില്‍:സോണിയ ഗാന്ധി

single-img
28 November 2019

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദി സര്‍ക്കാരിന് അറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. സാമ്പത്തിക മേഖല ദിനംപ്രതി ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച വളരെ താഴോട്ടാണ് പോകുന്നത്. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. നിക്ഷേപങ്ങളൊന്നും സംഭവിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം ഡാറ്റകളില്‍ കൃത്രിമം കാണിക്കുകയാണ് സര്‍ക്കാര്‍. പല റിപ്പോര്‍ട്ടുകളും പ്രസിദ്ധപ്പെടുത്തുന്നില്ല. പൂഴ്ത്തിവെക്കുന്നുവെന്നും സോണിയ കുറ്റപ്പെടുത്തി.

അതേസമയംപൊതുമേഖലാ സ്ഥാപനങ്ങള്‍ തനിക്ക് ഇഷ്ടക്കാരായ ബിസിനസുകാര്‍ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുകയാണ് നരേന്ദ്രമോദി്. ആ സംരഭങ്ങളിലെ ആയിരക്കണക്കിന് ജോലിക്കാരുടെ സ്ഥിതി എന്താകും? ലക്ഷക്കണക്കിന് കുടുംബങ്ങളാണ് അവരുടെ ബാങ്ക് നിക്ഷേപങ്ങളില്‍ എന്തുസംഭവിക്കുമെന്നറിയാതെ മാനസികസമ്മര്‍ദ്ദത്തിലായിരിക്കുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് സോണിയയുടെ പ്രസംഗം