വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ച്ച;സുരക്ഷയൊരുക്കിയെന്ന് കളക്ടര്‍

single-img
28 November 2019

കോഴിക്കോട്:വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയിലായി. ഇതേതുടര്‍ന്ന് വടകര ടൗണ്‍ വഴിയുള്ള ഗതാഗതം തിരിച്ചുവിടുന്നു. ടാങ്കറിലെ പെട്രോള്‍ ചര്‍ച്ച തടയാനായി ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ അപകടസ്ഥലത്തെത്തി. അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാകളക്ടര്‍ അറിയിച്ചു.