സര്‍പ്പ നൃത്തവുമായി സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക; സസ്പെന്‍ഷന്‍ നല്‍കി അധികൃതര്‍

single-img
28 November 2019

നാഗിൻ ഡാൻസ് ( സർപ്പ നൃത്തം) ചെയ്ത സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ സസ്പെന്‍ഷന്‍ നടപടിയുമായി അധികൃതര്‍. 10 ദിവസങ്ങൾക്ക് മുൻപ് ജാലോറിലായിരുന്നു സംഭവം. ഇവിടെ നടന്ന ട്രെയ്നിംഗ് ക്യാമ്പിന്‍റെ ഇടവേളയിലായിരുന്നു ഏവരെയും രസിപ്പിച്ച സര്‍പ്പനൃത്തം.

അധ്യാപിക ചെയ്ത ഡാൻസിന്റെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഡാൻസിൽ കൂടെ ഉണ്ടായിരുന്നവർക്ക് കാരണം കാണിക്കല്‍ നോട്ടീസം നല്‍കിയിട്ടുണ്ട്.

അതെ സമയം അധ്യാപിക നൃത്തം ചെയ്തതില്‍ തെറ്റില്ലെന്നും പെരുമാറ്റച്ചട്ടം പാലിക്കാത്തതിനാണ് നൃത്തിന് നേതൃത്വം നല്‍കിയ അധ്യാപികയെ പുറത്താക്കിയതെന്നുമാണ് അധികൃതർ പറയുന്നത്.